Tuesday, 17 December 2013


         മാളവികയെന്ന കുഞ്ഞുകവി






രതിനിര്‍വേദത്തില്‍ കുഞ്ചിയായും തനിച്ചല്ല ഞാനില്‍ കല്‍പനയുടെ മകള്‍ ആമിനയായും റഫീക് അഹമ്മദിന്‍റെ തോരാമഴ എന്ന കവിത ടെലിഫിലിമായപ്പോള്‍ കാഴ്ചക്കാരനെ കരയിച്ച ഉമ്മുക്കുലുസുവായും പിന്നെ ഒട്ടനവധിപരസ്യചിത്രങ്ങളിലൂടെയും നമ്മുടെ മുന്നിലെത്തിയ മാളവികയെന്ന കുഞ്ഞുസുന്ദരിക്ക് കവിത വിട്ടുപിരിയാത്തൊരു കൂട്ടുകാരിയാണ്. മാധവിക്കുട്ടി മരിച്ചദിവസമാണ് മൂന്നു വയസ്സുകാരി അമ്മുവിന്‍റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എട്ടാമത്തെ വയസ്സില്‍ രണ്ടാമത്തെ കവിതാസമാഹാരം പുറത്തിറക്കാന്‍ പോകുകയാണ് അമ്മു എന്ന മാളവിക മേനോന്‍. 

നാലുവയസ്സില്‍ ആദ്യ സിനിമയിലഭിനയിച്ച അമ്മുവിന്‍റെ പിന്നീടുള്ള കവിതകളൊക്കെ ജനിച്ചത് ഷൂട്ടിങ് സെറ്റുകളിലാണ്. അമ്മുക്കുട്ടിയുടെ പ്രിയ കൂട്ടുകാരനായ രാജുവങ്കിള്‍ (മണിയന്‍പിള്ള രാജു) പറഞ്ഞൊരു കഥയാണ് മുത്തച്ഛന്‍മാവെന്ന കവിതയായത്. തന്‍റെ കവിതകള്‍ ദാസങ്കിള്‍ (കെ.ജെ. യേശുദാസ്) സംഗീതംനല്‍കി പാടുന്നതാണ് അമ്മുവിന്‍റെ വലിയ സ്വപ്നം. മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖറിന്‍റെയും ആരാധകയാണ് അമ്മു ഇവരോടൊപ്പം ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

സഹോദരന്‍ ആദിത്യ കിരണ്‍. അച്ഛനെയുംഅമ്മയേയും കുറിച്ച് അമ്മുവിനു പറയാനുള്ളതും കവിതയാണ്. പൂവും വണ്ടും കൂട്ടുകാര്‍ മഴയും പുഴയും കൂട്ടുകാര്‍ മാനും മയിലും കൂട്ടുകാര്‍ കുട്ടികളെല്ലാം കൂട്ടുകാര്‍ അച്ഛനുമമ്മേം കൂട്ടുകാര്‍ പ്രതാപ് പോത്തനും ശ്രീലക്ഷ്മിയും മുഖ്യവേഷത്തിലെത്തുന്ന വണ്‍സ് അപ് ഒാണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍, ആസിഫ് അലി നായകനാകുന്ന ടൗണ്‍ ടു ടൗണ്‍ എന്നിവയാണ് ഇനി പുറത്തുവരാനുളള ചിത്രങ്ങള്‍.

പ്ളാന്‍ററായ മന്പള്ളിക്കളത്തില്‍ രാജഗോപാല്‍മേനോന്‍റെയും ടെലിവിഷന്‍ അവതാരികയും സംവിധായികയുമായ രഞ്ജിനി മേനോന്‍റെയും മകളാണ് അമ്മുവെന്ന മാളവിക മേനോന്‍.

Thursday, 17 October 2013

SMOKING INJURIOUS TO HELTH....

ഒരു പായ്ക്കറ്റില്‍ 12 മിനിട്ട് ഉറക്കം നഷ്ടം........





വാഷിങ്ടണ്‍ • പുകവലി ആയുസ് മാത്രമല്ല, ഉറക്കവും കുറയ്ക്കുന്നു. ഓരോ സിഗററ്റും 1.2 മിനിട്ട് വീതം ഉറക്കം കുറയ്ക്കുന്നുവെന്നാണ് ഫ്ളോറിഡ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നത്. പുകവലിക്കാരില്‍ 11.9 ശതമാനമാളുകള്‍ ഉറക്കത്തി ലേക്കു വീഴാന്‍ കൂടുതല്‍ സമയമെടുക്കുന്നു. 10.6 ശതമാനം ഉറക്കത്തി നിടയില്‍ എണീക്കുന്നു. 9.5 ശതമാനം രാവിലെ വളരെ നേരത്തെ ഉറ ക്കംവിട്ട് എണീക്കുന്നു. എന്നാല്‍ പുകവലിക്കാത്തവരില്‍ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ താരതമ്യേന കുറവാണ്. പുകവലി നിര്‍ത്തിയവരിലാകട്ടെ നല്ല മാറ്റം കാണുന്നുമുണ്ട്. 

പുകവലിയും ഉറക്കവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആദ്യമായാണ് ഒരു പഠനം നടന്നത്.  ദേശവ്യാപകമായി  വിപുലമായ തോതിലാണ് പഠനം നടത്തിയതും. ഉറക്കക്കുറവാണ് പലപ്പോഴും വിഷാദം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം എന്നിവയ്ക്കു കാരണമാകുന്നത്. പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സര്‍, കാര്‍ഡിയോവാസ്കുലര്‍ രോഗങ്ങള്‍ തുടങ്ങിയവയേക്കാള്‍ ഉറക്കക്കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളായിരിക്കും പുകവ ലിക്കാരെ നേരത്തെ മരണത്തിലേക്കു വലിച്ചിഴച്ചുകൊണ്ടു പോകുന്ന തെന്ന സൂചനയാണു ഗവേഷണം നല്‍കുന്നത്. 

പുകവലി ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. അതിനാല്‍ പുകവലി വേണ്ടെന്നു വയ്ക്കൂ. ഓരോ പായ്ക്കറ്റിനും 12 മിനിട്ട് ഉറക്കം കൂടി ഇനി കിട്ടും. മാത്രമല്ല, ഉറക്കക്കുറവു വരുത്തുന്ന രോഗങ്ങളെ അകറ്റി നിര്‍ത്തുകയുമാവാം.

Wednesday, 16 October 2013

നായകന്മാര്‍ക്ക് ന്യൂ ജനറേഷന്‍ രോഗം

 

നായകന്മാര്‍ക്ക് ന്യൂ ജനറേഷന്‍ രോഗം..........





കനത്ത ദു:ഖഭാരമുണ്ടായാലുടന്‍ മൂക്കില്‍ നിന്നു ചോര വരുന്നതു പോലുള്ള ചിന്ന ചിന്ന രോഗങ്ങളേ പണ്ടൊക്കെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കും നായികമാര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പൊടി വട്ട്, അലെ്ലങ്കില്‍ അപസ്മാരം, കൂടിപ്പോയാല്‍ ഒരു കാന്‍സര്‍...അവിടം കൊണ്ടു തീര്‍ന്നിരുന്നു നായക രോഗങ്ങള്‍. 

കാലത്തിനനുസരിച്ച മാറ്റം രോഗങ്ങളിലും വരുത്തി ഇത്തരം സിനിമകള്‍ ഇപ്പോഴുമിറങ്ങുന്നു. ചില തിരൈപ്പടങ്ങളില്‍ നായകന്‍ രോഗി, ചിലതില്‍ നായിക രോഗി , ഇനിയും ചില സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളൊക്കെ രോഗികള്‍...അങ്ങനെ രോഗം പ്രമേയമാക്കി എത്രയെത്ര സിനിമകള്‍!

രോഗസിനിമകളില്‍ ഏറ്റവും പുതിയ പടമാണ് നോര്‍ത്ത് 24 കാതം. ഒബ്സസീവ് കംപല്‍സീവ് ഡിസോഡര്‍ എന്ന രോഗമാണ് ഇതിലെ നായക കഥാപാത്രമായ ഹരികൃഷ്ണന്. ഇദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍ ചില്ലറ ഏറ്റക്കുറച്ചിലുള്ളവരെ എവിടെയൊക്കെയോ നമ്മള്‍ കണ്ടു മറന്നിട്ടുണ്ടാകും. ഭയങ്കര വൃത്തിരാക്ഷസന്‍! ഹരികൃഷ്ണനായി ഗംഭീരമായ പ്രകടനമാണ് ഫഹദ് ഫാസിലിന്‍റേത്. പഴയ യക്ഷി സിനിമയുടെ റീമേക്കായ അകം എന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം രോഗിയാണ്. ആസിഡ് വീണു മുഖം പൊള്ളിപ്പോകുന്ന കെമിസ്ട്രി അധ്യാപകനു വട്ടായി സ്വന്തം ഭാര്യ യക്ഷിയാണെന്നു തോന്നും. അവസാനം അയാള്‍ അവളെ കൊന്നു കളയുന്നു. 

മുംബൈ പൊലീസില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആന്‍റണി മോസസ് അപകടത്തില്‍ പെട്ട് ഒാര്‍മ നഷ്ടപ്പെടുന്ന ആളാണ്. ജോലിയും സൗഹൃദങ്ങളും ഒക്കെ മറന്നുപോകുന്ന ആന്‍റണിക്ക് തന്‍റെ വ്യക്തിത്വം പോലും നഷ്ടപ്പെടുന്നുണ്ട്. പിന്നീട് ചിലതൊക്കെ തിരിച്ചു പിടിക്കുമെങ്കിലും പഴയ ആന്‍റണി മോസസ് തിരിച്ചു വരുന്നേയില്ല. 

ഈ അടുത്ത കാലത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന അജയ് കുര്യന്‍ എന്ന കഥാപാത്രം ലെെഗികശേഷി നഷ്ടപ്പെട്ട ആളാണ്. അതിനു കാരണക്കാരന്‍ ഒരു സര്‍ദാര്‍ജിയായതിനാല്‍ ഈ കഥാപാത്രത്തിനു ഹിന്ദി കേള്‍ക്കുന്പോഴും ഹിന്ദിക്കാരെ കാണുന്പോഴും ദേഷ്യം വരും.പുതിയ മുഖത്തിലെ പൃഥ്വിരാജിനു സിനിമയിലെ ഡോക്ടറുടെ അഭിപ്രായത്തില്‍ ‘ഫ്ളാഷ്ബാക്ക് ഫിനോമിനന്‍ എന്ന രോഗമാണ്. സീനിയേഴ്സില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച റക്സ് ഇമ്മാനുവലും രോഗി തന്നെ. ആണ്‍കുട്ടികളോടു ‘കൂടുതല്‍ മിണ്ടുന്ന പെണ്‍കുട്ടികളെ കണ്ടാലുടന്‍ റക്സ് ഇമ്മാനുവല്‍ അവരെ തട്ടിക്കളയും. 

ഇപ്പറഞ്ഞതൊക്കെ ന്യൂജനറേഷന്‍ കഥ. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമെല്ലാം എത്രയോ രോഗികളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാരോഗങ്ങളില്‍ ഏറ്റവും റേറ്റിങ്ങുള്ളതു മറവിക്കു തന്നെയാകുന്നു. പത്മരാജന്‍റെ ക്ലാസിക്കുകളിലൊന്നായ ഇന്നലെയിലൂടെയാണ് അംമ്നീഷ്യ രോഗം മലയാളിക്കു സുപരിചിതമായത്. തന്മാത്രയിലെ രമേശന്‍ നായരായിരിക്കും മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച മറവി രോഗി. താളവട്ടം, വടക്കുംനാഥന്‍, അലക്സാണ്ടര്‍ ദ് ഗ്രേറ്റ് (ബുദ്ധി കൂടി വട്ടാകുന്നയാള്‍) എന്നിവ മോഹന്‍ലാലിന്‍റെ രോഗച്ചിത്രങ്ങളില്‍ ചിലതു മാത്രം. 

മമ്മൂട്ടിയുടെ രോഗികളില്‍ ഏറ്റവും പുതിയ ആള്‍ ജവാന്‍ ഒാഫ് വെള്ളിമലയിലെ എക്സ് മിലിട്ടറിക്കാരനാണ്. അണക്കെട്ടിനു കാവല്‍ നില്‍ക്കുന്പോള്‍ പാതിരാത്രിയില്‍ പ്രേതത്തെ കണ്ടുവെന്നു തോന്നുന്നത് ഒരസുഖം തന്നെ. സുകൃതത്തിലെ രവിശങ്കര്‍, തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, അയ്‌യര്‍ ദ് ഗ്രേറ്റിലെ സൂര്യനാരായണ അയ്‌യര്‍, സൂര്യമാനസത്തിലെ പുട്ടുറുമീസ്, സിദ്ധാര്‍ഥ അങ്ങനെ എത്രയെത്ര രോഗികളുണ്ടെന്നോ മമ്മൂട്ടിയുടെ അക്കൗണ്ടില്‍.

ദിലീപ് അവതരിപ്പിച്ച രോഗികളിലധികവും അതീവ രസികന്മാരായിരുന്നു. തിളക്കത്തിലെ മുണ്ടൂരാനെ മലയാളി പ്രേക്ഷകനു മറക്കാന്‍ കഴിയുമോ? ഒരു ഷോക്കില്‍ സ്ഥിരബുദ്ധി നഷ്ടപ്പെടുന്ന ഉണ്ണിക്ക് പഴയ ആളായി മാറാന്‍ മറ്റൊരു ഷോക്ക് വേണ്ടി വരുന്നു. പച്ചക്കുതിരയിലെ ആകാശ് മേനോനാണു ദിലീപിന്‍റെ മറ്റൊരു രോഗി. ചാന്തുപൊട്ടിലെ രാധയെയും ചക്കരമുത്തിനെയും രോഗികളുടെ ഗണത്തില്‍പ്പെടുത്താനാകിലെ്ലങ്കിലും അവരൊന്നും അത്ര നോര്‍മലാണെന്നും പറയാനാവില്ലലേ്ലാ? 

കളിയാട്ടത്തിലെ സുരേഷ്‌ഗോപിക്കു വസൂരിയുണ്ട്. വസൂരിക്കലയുള്ള ആ മുഖത്തെയാണു മഞ്ജു വാരിയര്‍ പ്രണയിക്കുന്നതും. ബ്ളാക്ക് ക്യാറ്റ് എന്ന വിനയന്‍ ചിത്രത്തില്‍ കടലില്‍ വീണ് ഒാര്‍മ നഷ്ടപ്പെട്ട പൊലീസുകാരനായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. 

മള്‍ട്ടിപ്പിള്‍ പഴ്സനാലിറ്റി ഡിസോര്‍ഡര്‍ പ്രമേയമാക്കിയ ക്ലാസിക് സൈക്കോ ത്രില്ലര്‍ മണിച്ചിത്രത്താഴ്, ബിജു മേനോന്‍റെ കഥാപാത്രത്തിനു ബുദ്ധി കൂടി വട്ടാകുന്ന ഭരതന്‍, മകള്‍ക്ക്(ശോഭന), ഉള്ളടക്കം(അമല), നോക്കെത്താദൂരത്ത്(നദിയാ മൊയ്തു) രോഗം കാണികളുടെ കണ്ണു നനയിച്ച ചിത്രങ്ങളായ ആകാശദൂത്, മിന്നാരം...അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ കഥ ഇനിയും നീട്ടേണ്ടി വരും. 

ബാല്‍ക്കണി • വടക്കുനോക്കിയന്ത്രത്തെയും മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താവുന്നതു തന്നെയാണ്. പക്ഷേ, സിനിമ അവസാനിച്ചിട്ടും തളത്തില്‍ ദിനേശന്‍ വീണ്ടും ജാരനെ പിടിക്കാന്‍ ഇറങ്ങുന്നുണ്ടെന്നതിനാല്‍ ആ സംശയരോഗിയെ ബാല്‍ക്കണിയിലിരുത്തിയെന്നു മാത്രം.

COURTSEY;MALAYALAMANORAMA ONLINE

Tuesday, 15 October 2013

SACHIN &YUVI&SEHWAG LEGEND INNINGS



                                           U REMEMBER THAT.................................
.
U REMEMBER THIS AWSOME INNINGS WATCH AND ENJOY

Saturday, 12 October 2013

MOM AWARD DEDICATED TO SACHIN &MOTHER

ഇൗ വിജയം സച്ചിനും അമ്മയ്ക്കും: യുവി





രാജ്‌കോട്ട്• തിരിച്ചുവരവു മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി ഒാസീസിനെതിരായ ട്വന്‍റി 20ല്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച യുവിയുടെ ആഹ്ളാദം ആകാശത്തേരിലേറേണ്ടതായിരുന്നു. ഒാസീസ് പേസ് പടയെ അടിചെ്ചാതുക്കി പുറത്താകാതെ നേടിയ 77 റണ്‍സിന് സെഞ്ചുറിയേക്കാളും വിലയുള്ളപ്പോള്‍. 

പക്ഷേ യുവിയുടെ മനസ്സ് ശോകമായിരുന്നു, പ്രിയ കൂട്ടുകാരന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ വാര്‍ത്ത യുവിയുടെ മാത്രമല്ല, ഇന്ത്യന്‍ ഡ്രസിങ് റൂമിലാകെ മ്ലാനത പരത്തി. എന്നെങ്കിലുമൊരിക്കല്‍ സച്ചിന്‍ ക്രിക്കറ്റ് കളി നിര്‍ത്തിയേ മതിയാവു. അത് കാലത്തിന്‍റെ അനിവാര്യതയാണ്. പക്ഷേ സച്ചിനൊപ്പം ഡ്രസിങ്റൂം പങ്കിടാനും പരിശീലനത്തിനിറങ്ങാനും കിട്ടുന്ന അവസരങ്ങള്‍ അമൂല്യനിധിപോലെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇൗ വിരമിക്കല്‍ വാര്‍ത്ത ഉള്‍ക്കൊള്ളാനാവുന്നതിലേറെയായിരുന്നു. 

ഒാസിസിനെതിരെ നേടിയ ആറു വിക്കറ്റ് വിജയം സച്ചിന് സമര്‍പ്പിച്ചായിരുന്നു യുവ്രാജിന്‍റെ പവിലിയനിലേക്കുള്ള മടക്കം. മികച്ച ഇന്നിങ്സ് കളിക്കാനായതില്‍ സന്തോഷം. എങ്കിലും മനസ്സ് വികാരസാന്ദ്രമാണ്. സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്ത സൃഷ്ടിച്ച ശൂന്യത. ഇൗ വിജയം ഞാന്‍ സച്ചിന്

സമര്‍പ്പിക്കുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ചും ഞാനിത് പറയും. മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ യുവി പറഞ്ഞു. ഇൗ വിജയം ഞാന്‍ എന്‍റെ അമ്മയ്ക്കുകൂടി സമര്‍പ്പിക്കുന്നു. എന്‍റെ തിരിച്ചുവരവിനുവേണ്ടി ദിവസവും പ്രാര്‍ഥിച്ച അമ്മയ്ക്കുവേണ്ടി. കാന്‍സറിനെ അതിജീവിച്ച് കളിക്കളത്തില്‍ തിരിചെ്ചത്തിയ യുവ്രാജ് പറഞ്ഞു. 

സച്ചിന്‍ ക്രിക്കറ്റ് വിടുന്നതിനേക്കുറിച്ചാലോചിക്കാനേ ആവുന്നില്ല. അദ്ദേഹത്തിന്‍റെ കാലു ഞാന്‍ പിടിക്കും. ഇന്ത്യന്‍ ഡ്രസിങ് റൂം വിടാതിരിക്കാന്‍. യുവി വികാരഭരിതനായി. 

YUVI AND SACHIN RARE PICTURE'S
















Friday, 11 October 2013

joyalukkas ambassador's

joyalukkas ambassador's






NEW MOVIE JILA



                                        MOHANLAL &VIJAY IN JILLA














MADHAVAN REOPENING TRICHY JOYALUKKAS

GOD AND YUVARAJAVUM

                THE TWO LEGENDS INDIA CRICKET                          

YUVI AND SACHIN

THE INDIAN TRUE LEGENDS IN ALL FORMAT, YUVI DEDICATED MOM AWARD FOR SACHIN... YUVI'S LOVEABLE PLAYER SACHIN