Saturday, 12 October 2013

MOM AWARD DEDICATED TO SACHIN &MOTHER

ഇൗ വിജയം സച്ചിനും അമ്മയ്ക്കും: യുവി





രാജ്‌കോട്ട്• തിരിച്ചുവരവു മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി ഒാസീസിനെതിരായ ട്വന്‍റി 20ല്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച യുവിയുടെ ആഹ്ളാദം ആകാശത്തേരിലേറേണ്ടതായിരുന്നു. ഒാസീസ് പേസ് പടയെ അടിചെ്ചാതുക്കി പുറത്താകാതെ നേടിയ 77 റണ്‍സിന് സെഞ്ചുറിയേക്കാളും വിലയുള്ളപ്പോള്‍. 

പക്ഷേ യുവിയുടെ മനസ്സ് ശോകമായിരുന്നു, പ്രിയ കൂട്ടുകാരന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിരമിക്കല്‍ വാര്‍ത്ത യുവിയുടെ മാത്രമല്ല, ഇന്ത്യന്‍ ഡ്രസിങ് റൂമിലാകെ മ്ലാനത പരത്തി. എന്നെങ്കിലുമൊരിക്കല്‍ സച്ചിന്‍ ക്രിക്കറ്റ് കളി നിര്‍ത്തിയേ മതിയാവു. അത് കാലത്തിന്‍റെ അനിവാര്യതയാണ്. പക്ഷേ സച്ചിനൊപ്പം ഡ്രസിങ്റൂം പങ്കിടാനും പരിശീലനത്തിനിറങ്ങാനും കിട്ടുന്ന അവസരങ്ങള്‍ അമൂല്യനിധിപോലെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇൗ വിരമിക്കല്‍ വാര്‍ത്ത ഉള്‍ക്കൊള്ളാനാവുന്നതിലേറെയായിരുന്നു. 

ഒാസിസിനെതിരെ നേടിയ ആറു വിക്കറ്റ് വിജയം സച്ചിന് സമര്‍പ്പിച്ചായിരുന്നു യുവ്രാജിന്‍റെ പവിലിയനിലേക്കുള്ള മടക്കം. മികച്ച ഇന്നിങ്സ് കളിക്കാനായതില്‍ സന്തോഷം. എങ്കിലും മനസ്സ് വികാരസാന്ദ്രമാണ്. സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്ത സൃഷ്ടിച്ച ശൂന്യത. ഇൗ വിജയം ഞാന്‍ സച്ചിന്

സമര്‍പ്പിക്കുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ചും ഞാനിത് പറയും. മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ യുവി പറഞ്ഞു. ഇൗ വിജയം ഞാന്‍ എന്‍റെ അമ്മയ്ക്കുകൂടി സമര്‍പ്പിക്കുന്നു. എന്‍റെ തിരിച്ചുവരവിനുവേണ്ടി ദിവസവും പ്രാര്‍ഥിച്ച അമ്മയ്ക്കുവേണ്ടി. കാന്‍സറിനെ അതിജീവിച്ച് കളിക്കളത്തില്‍ തിരിചെ്ചത്തിയ യുവ്രാജ് പറഞ്ഞു. 

സച്ചിന്‍ ക്രിക്കറ്റ് വിടുന്നതിനേക്കുറിച്ചാലോചിക്കാനേ ആവുന്നില്ല. അദ്ദേഹത്തിന്‍റെ കാലു ഞാന്‍ പിടിക്കും. ഇന്ത്യന്‍ ഡ്രസിങ് റൂം വിടാതിരിക്കാന്‍. യുവി വികാരഭരിതനായി. 

No comments:

Post a Comment