Tuesday, 17 December 2013


         മാളവികയെന്ന കുഞ്ഞുകവി






രതിനിര്‍വേദത്തില്‍ കുഞ്ചിയായും തനിച്ചല്ല ഞാനില്‍ കല്‍പനയുടെ മകള്‍ ആമിനയായും റഫീക് അഹമ്മദിന്‍റെ തോരാമഴ എന്ന കവിത ടെലിഫിലിമായപ്പോള്‍ കാഴ്ചക്കാരനെ കരയിച്ച ഉമ്മുക്കുലുസുവായും പിന്നെ ഒട്ടനവധിപരസ്യചിത്രങ്ങളിലൂടെയും നമ്മുടെ മുന്നിലെത്തിയ മാളവികയെന്ന കുഞ്ഞുസുന്ദരിക്ക് കവിത വിട്ടുപിരിയാത്തൊരു കൂട്ടുകാരിയാണ്. മാധവിക്കുട്ടി മരിച്ചദിവസമാണ് മൂന്നു വയസ്സുകാരി അമ്മുവിന്‍റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എട്ടാമത്തെ വയസ്സില്‍ രണ്ടാമത്തെ കവിതാസമാഹാരം പുറത്തിറക്കാന്‍ പോകുകയാണ് അമ്മു എന്ന മാളവിക മേനോന്‍. 

നാലുവയസ്സില്‍ ആദ്യ സിനിമയിലഭിനയിച്ച അമ്മുവിന്‍റെ പിന്നീടുള്ള കവിതകളൊക്കെ ജനിച്ചത് ഷൂട്ടിങ് സെറ്റുകളിലാണ്. അമ്മുക്കുട്ടിയുടെ പ്രിയ കൂട്ടുകാരനായ രാജുവങ്കിള്‍ (മണിയന്‍പിള്ള രാജു) പറഞ്ഞൊരു കഥയാണ് മുത്തച്ഛന്‍മാവെന്ന കവിതയായത്. തന്‍റെ കവിതകള്‍ ദാസങ്കിള്‍ (കെ.ജെ. യേശുദാസ്) സംഗീതംനല്‍കി പാടുന്നതാണ് അമ്മുവിന്‍റെ വലിയ സ്വപ്നം. മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖറിന്‍റെയും ആരാധകയാണ് അമ്മു ഇവരോടൊപ്പം ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

സഹോദരന്‍ ആദിത്യ കിരണ്‍. അച്ഛനെയുംഅമ്മയേയും കുറിച്ച് അമ്മുവിനു പറയാനുള്ളതും കവിതയാണ്. പൂവും വണ്ടും കൂട്ടുകാര്‍ മഴയും പുഴയും കൂട്ടുകാര്‍ മാനും മയിലും കൂട്ടുകാര്‍ കുട്ടികളെല്ലാം കൂട്ടുകാര്‍ അച്ഛനുമമ്മേം കൂട്ടുകാര്‍ പ്രതാപ് പോത്തനും ശ്രീലക്ഷ്മിയും മുഖ്യവേഷത്തിലെത്തുന്ന വണ്‍സ് അപ് ഒാണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍, ആസിഫ് അലി നായകനാകുന്ന ടൗണ്‍ ടു ടൗണ്‍ എന്നിവയാണ് ഇനി പുറത്തുവരാനുളള ചിത്രങ്ങള്‍.

പ്ളാന്‍ററായ മന്പള്ളിക്കളത്തില്‍ രാജഗോപാല്‍മേനോന്‍റെയും ടെലിവിഷന്‍ അവതാരികയും സംവിധായികയുമായ രഞ്ജിനി മേനോന്‍റെയും മകളാണ് അമ്മുവെന്ന മാളവിക മേനോന്‍.